ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം പാര്‍ക്കിങ് സ്ഥലത്തുണ്ടായ വൻ അഗ്നിബാധയിൽ 176 കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലിൽ നിന്നാണ് തീപടര്‍ന്നത് എന്നാണ് നിഗമനം. ശക്തമായ കാറ്റും കൂടി വീശിയതോടെ അപകടത്തിന്റെ തീവ്രതയേറി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിനടുത്തായി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിതെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബംഗലൂരു യെലഹങ്ക വ്യോസേനാതാവളത്തിനടുത്ത് എയര്‍ഷോയുടെ പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കാറുകള്‍ കത്തിനശിച്ചിരുന്നു.
