ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-2 പേടകത്തിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. 277 x 89473 കിലോ മീറ്റര്‍ വരുന്ന ഭ്രമണപഥത്തിലേക്കാണ് പേടകം ഉയര്‍ത്തിയത്. 646 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് നാലാം ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയര്‍ത്തിയത്.
അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമുയര്‍ത്തല്‍ ഓഗസ്റ്റ് ആറിനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനുശേഷം ഈ മാസം പതിനാലിന് ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കും.
