നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ച് പിടിക്കാന്‍ ബി.എസ്.എന്‍.എല്‍ 4ജി സൌകര്യം വ്യാപകമാക്കുന്നു. വോള്‍ട്ട് സംവിധാനവും ഇതോടൊപ്പം ലഭ്യമാകും. 4ജി സംവിധാനം വ്യാപകമാകുന്നതോടെ നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
രാജ്യത്തുടനീളം ഉടന്‍ തന്നെ ബി.എസ്.എന്‍.എല്‍ 4ജി നെറ്റ്‍വര്‍ക്ക് കൊണ്ടുവരാനാണ് ഒരുക്കം. 3ജി നെറ്റ്‍വര്‍ക്കുകള്‍ക്ക് പകരം 4ജി അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. ചില സര്‍ക്കിളുകളില്‍ 4ജിലേക്ക് നെറ്റ് വര്‍ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപയോക്താക്കളും 4ജി സിമ്മിലേക്ക് അപ് ഗ്രേഡ് ചെയ്യേണ്ടതായുണ്ട്. ഇതിനായി സൌജന്യ 4ജി സിം കാര്‍ഡ് നല്‍കും. വോള്‍ട്ടി സേവനവും പുറത്തിറക്കുന്നുണ്ട്.
നിലവില്‍ ഷിയോമി, വിവോ, നോക്കിയ, സോണി എന്നിവ അടക്കമുള്ള 30 സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്കൊപ്പം വോള്‍ട്ടി സേവനം പരീക്ഷിച്ച് വരികയാണ് ബി.എസ്.എന്‍.എല്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയിലേക്ക് പോയ ഉപയോക്താക്കളെ തിരിച്ച് കൊണ്ടുവരിക ലക്ഷ്യമിട്ടാണ് തിരക്കിട്ട മാറ്റങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നത്.