ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ ഇടനാഴിയില്‍ സുരക്ഷ ഒരുക്കാന്‍ ബി എസ് എഫ് സേനയെ നിയോഗിച്ചു. സാധാരണ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളുടെ സുരക്ഷ ചുമതല സി ഐ എസ് എഫ് സേനയ്ക്കായിരുന്നു. എന്നാല്‍ ടെര്‍മിനലുകള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലായതിനാലാണ് ബിഎസ്‌എഫിന് ചുമതല നല്‍കിയത്.
2010ലെ ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആക്റ്റ് പ്രകാരം കര്‍ത്താര്‍പൂര്‍ ഇടനാഴിയിലെ പാസഞ്ചര്‍ ടെര്‍മിനലിന്റെ സുരക്ഷ ചുമതല ബിഎസ്‌എഫിന്റെ ഉത്തരവാദിത്വമാണെന്ന് അധികൃതര്‍ അറിയിച്ചു. ബിഎസ്‌എഫിന് പുറമെ ഇമിഗ്രേഷന്‍, കസ്റ്റംസ്, സംസ്ഥാന പോലീസ് എന്നിവരുടെ സേവനവും ടെര്‍മിനില്‍ ലഭ്യമാകും. ഇടനാഴിയിലും ടെര്‍മിനലിലും സുരക്ഷ ഒരുക്കുന്ന ജവാന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷിതമായ താമസസൗകര്യം ഒരുക്കാന്‍ അനുമതി ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 12ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മറ്റ് വി ഐപിമാര്‍ അടങ്ങുന്ന ആദ്യ സംഘം തീര്‍ത്ഥാടകര്‍ ക്ഷേത്രം സന്ദര്‍ശിക്കും. പ്രതിദിനം അയ്യായിരത്തോളം തീര്‍ത്ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. അതേസമയം കര്‍ത്താര്‍പൂരിലേക്ക് പോകുന്ന തീര്‍ത്ഥാടകരില്‍ നിന്നും 20 ഡോളര്‍ (1420 രൂപ) ഈടാക്കുമെന്ന പാകിസ്ഥാന്റെ നിലപാടിനെ ഇന്ത്യ എതിര്‍ത്തു.
ഒക്ടോബര്‍ 20 മുതല്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. നവംബര്‍ ആദ്യവാരത്തിലായിരിക്കും ഇടനാഴിയുടെ ഉദ്ഘാടനം.
