മോഹന്‍ലാലിന്റെതായി വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രീകരണം പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ വിവരം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മൂന്ന് ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുകയെന്നും അറിയുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായി ലാലേട്ടന്‍ വേഷമിടുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിച്ചിരിക്കുന്നത്. വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
