Bahrain

ബഹറിൻ : ഇന്‍റ‍ർനാഷണൽ ബ്രാൻഡ്സ് & ഫ്രാഞ്ചൈസി എക്സ്പോ 2019

ഇന്‍റ‍ർനാഷണൽ ബ്രാൻഡ്സ് & ഫ്രാഞ്ചൈസി എക്സ്പോ 2019

ഇന്‍റ‍ർനാഷണൽ ബ്രാൻഡ്സ് & ഫ്രാഞ്ചൈസി എക്സ്പോ 2019 (ഐ.ബി.എഫ്.ഇ.എക്സ് 2019) ഫെബ്രുവരി 11 മുതൽ 13 വരെ ബഹ്‍റൈനിൽ നടക്കും. ബഹ്റൈൻ ടൂറിസം & എക്സിബിഷൻസ് അതോരിറ്റി (ബിടിഇഎ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹിസ് എക്സലൻസി ഷെയ്ഖ് ഖാലെദ് ബിൻ ഹുമൂദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും, യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് ഓ‍ർഗനൈസേഷൻ (യുഎൻഐഡിഒ ഐടിപിഒ ബഹ്റൈൻ), മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക സെന്‍റ‍ർ ഫോർ ഇൻവെസ്റ്റ്മെന്‍റ്, ഫ്രാഞ്ചൈസി അസോസിയേഷൻ ഓഫ് മിഡിൽ ഈസ്റ്റ് (എഫ്എഎംഇ) എന്നിവയുടെ സഹകരത്തോടെയുമാണ് മേള നടക്കുന്നത്.  തംകീൻ പ്രായോജകരായ എക്സ്പോയുടെ സംഘാടകർ, ക്വിക് മീഡിയ സൊല്യൂഷൻസ് കമ്പനിയാണ്. ഈ മാസം 24ന് ക്രൗൺപ്ളാസയിലെ ബഹ്റൈൻ കോൺഫറൻസ് സെന്‍ററിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

സ്മോൾ ആൻഡ് മീഡിയം എന്‍റർപ്രൈസ് സൊസൈറ്റി (എസ്എംഇഎസ്), ബഹ്റൈൻ ബിസിനസ്സ് വിമൻസ് സൊസൈറ്റി (ബിബിഡബ്ളിയുഎസ്), ബിസിനസ്സ് എൻജിഒ, തുടങ്ങിയവയുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇന്‍റ‍ർനാഷണൽ ബ്രാൻഡ്സ് & ഫ്രാഞ്ചൈസി എക്സ്പോ 2019, ഫ്രാഞ്ചൈസി ബിസിനസ്സ് രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാഞ്ചൈസി അവകാശം നൽകുന്ന കമ്പനികൾക്കും അത് ഉപയോഗിക്കുന്ന വ്യക്തികൾക്കും ഏജൻസികൾക്കും ഒരുപോലെ സാമ്പത്തിക നേട്ടത്തിന് വഴിവെക്കും. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യവും നിക്ഷേപവും മികവുറ്റതാക്കാൻ സഹായിക്കുന്നതുമാണ് ഫ്രാഞ്ചൈസി ബിസിനസ്സ് എന്ന് ഉയർത്തിക്കാട്ടുവാൻ ഇതിലൂടെ സാധിക്കും. സാമ്പത്തികം, സാംസ്കാരികം, അതിർത്തികടന്നുള്ള വാണിജ്യം എന്നിവയ്ക്ക് കരുത്ത് പകരുന്ന ഒന്നായി ഫ്രാഞ്ചൈസി ബിസിനസ്സ് രീതി മാറിക്കഴിഞ്ഞു.

എക്സ്പോയുടെ പ്രധാന ലക്ഷ്യങ്ങൾ:

  1. ചെറുകിട, വൻകിട കമ്പനികളേയും വ്യവസായികളേയുംം ഫ്രാഞ്ചൈസി രീതിയിലേക്ക് ആകർഷിക്കുക
  2. ഫ്രാഞ്ചൈസി ബിസിനസ്സിന് കരുത്ത് പകരാനായി അന്തർദേശിയവും പ്രാദേശികവുമായ സ്ഥാപനങ്ങൾ ആരംഭിക്കുക (സ്വകാര്യ, പൊതുമേഖലകളിൽ)
  3. ഫ്രാഞ്ചൈസി രംഗത്തെയും അനുബന്ധ മേഖലകളുടേയും മികച്ച പ്രവർത്തന രീതികൾ പരിചയപ്പെടുത്തുക.
  4. ഫ്രാഞ്ചൈസി വ്യവസായ രംഗത്തെ വിവരങ്ങൾ പങ്ക് വയ്ക്കുക.
  5. ഫ്രാഞ്ചൈസി രംഗത്തെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള പരിപാടികളുടേയും സംഘടനകളുടേയും പ്രാധാന്യം വ്യക്തമാക്കുക
  6. ഫ്രാഞ്ചൈസി ഇടപാടുകൾ നടപ്പിലാക്കുക
  7. ഫ്രാഞ്ചൈസി രംഗത്തെ അറിവും പ്രയോജനങ്ങളും സംരംഭകർക്ക് പകർന്ന് നൽകി അവരെ കരുത്തരാക്കുക.

 

ബ്രാൻഡുകളെ കുറിച്ചുള്ള കൃത്യമായ അറിവ്, വികസനം, വിപുലീകരണം, ശൃംഘല സൃഷ്ടിക്കൽ എന്നീ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിച്ചുള്ള പ്രത്യേക എക്സ്പോയാണ് ഐ.ബി.എഫ്.ഇ.എക്സ് 2019 എന്ന് സംഘാടകരായ ക്വിക്  മീഡിയ സൊല്യൂഷൻസ് ചെയർമാൻ ബിനോയ് കുര്യൻ പറഞ്ഞു. സ്വന്തം ഉൽപ്പന്നങ്ങളെ കുറിച്ച് വിവരിക്കാനും പുതിയ ആശയങ്ങളും മാറുന്ന വിപണി സ്വഭാവമനുസരിച്ചുള്ള പദ്ധതികൾ പങ്കുവച്ച് പുതിയ ബിസിനസ്സ് അവസരങ്ങൾ സ്വന്തമാക്കി വളരാനും വിവിധ മേഖലകളിലുള്ള ബ്രാൻഡ് ഉടമകളെ എക്സ്പോ ക്ഷണിക്കുന്നു. വിദഗ്ധരുടെ സഹായത്തോടെ മേഖലയിലെ എല്ലാ സംരംഭകർക്കും സംരംഭങ്ങൾക്കും ഏത് വിധത്തിലുമുള്ള പ്രശ്നപരിഹാരവും പിന്തുണയും ഉറപ്പുവരുത്താൻ ഐ.ബി.എഫ്.ഇ.എക്സ് 2019 പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് ബിനോയ് കുര്യൻ പറഞ്ഞു.

ക്വിക് മീഡിയ സൊല്യൂഷൻസ് കമ്പനിയുടെ മാർക്കറ്റിംഗ് ആൻഡ് എക്സിബിഷൻസ് ഡയറക്ടറും എക്സ്പോ സംഘാടകസമിതി അംഗവുമായ ജേക്കബ് ജിജോ ഫിലിപ്പ് എക്സ്പോയെ കുറിച്ചുള്ള ഒരു ആമുഖ പ്രഭാഷണം നടത്തി. ഐ.ബി.എഫ്.ഇ.എക്സ് 2019 നെ ആഗോള ബിസിനസ്സ് ശൃഘലയുടെ അവസരങ്ങളുടെ പ്രധാന താവളമായി മാറ്റാുള്ള പ്രയത്നത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റ്,നോർത്ത് ആഫ്രിക്കൻ മേഖലയിലെ കമ്പനികളേയും മറ്റ് അന്താരാഷ്ട്ര ബ്രാൻഡുകളേയും ഒരു കൂരയ്ക്ക് കീഴിൽ അണിനിരത്തുന്നതിലൂടെ ഈ മേഖലകളിലെ ബിസിനസ്സ് നിക്ഷേപകർക്കും ഫ്രാഞ്ചൈസർമാർക്കും സാങ്കേതിക വിദഗ്ധക്കും ബ്രാൻഡ് വിപണനക്കാർക്കും പരസ്പരം ബന്ധപ്പെടാനുള്ള അവസരവുമാകും ഇത്. എല്ലാ കമ്പനികൾക്കും സംരംഭകർക്കും ബിസിനസ്സ് വിപുലീകരണത്തിനുള്ള പറുദീസയായിരിക്കും ഐബിഎഫ്ഇഎക്സ് 2019. ഇതിലൂടെ പുതിയ ആശയങ്ങൾ കണ്ടെത്താനും മറ്റ് ബ്രാൻഡുകളെ കുറിച്ച് മനസ്സിലാക്കാനും ഫ്രാഞ്ചൈസി മാതൃകയിലുള്ള വിപുലീകരണത്തെ കുറിച്ച് കൂടുതൽ അറിയാനും അംഗീകൃത ഫ്രാഞ്ചൈസി അസോസിയേഷനുകളുമായും വിദഗ്ധരുമായും ആശയവിനിമയം നടത്താനും നിക്ഷേപകരേയും മൂലധനനിക്ഷേപകരേയും ആകർഷിച്ച് ബിസിനസ്സ് വിപുലീകരിച്ച് വിപണിയിൽ മുൻപന്തിയിൽ എത്താനും കഴിയും.

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോരിറ്റിയുടെ എക്സിബിഷൻസ് ആൻഡ് കോൺഫറൻസസ് മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ ഡയറക്ടർ ഫൌസി തുലേഫാത്താണ് രക്ഷാധികാരിക്കുവേണ്ടി മുഖ്യപ്രഭാഷണം നടത്തിയത്. ഹിസ് എക്സലൻസി ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫയുടെ ആശംസകൾ തുലേഫാത് സദസ്സിലും വേദിയിലും ഇരിക്കുന്നവരെ അറിയിച്ചു. എക്സ്പോയുടെ ഉദ്ദേശലക്ഷ്യം നേടിയെടുക്കാൻ സംഘാടകർക്കും പങ്കെടുക്കുന്നവർക്കും സാധിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. പ്രാദേശികവും അന്തർദേശീയവുമായ വ്യാപാര വാണിജ്യ സംരംഭങ്ങൾക്ക് ശക്തമായ വേദിയൊരുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ബഹ്റൈൻ ടൂറിസം & എക്സിബിഷൻസ് അതോരിറ്റി (ബിടിഇഎ) എക്സ്പോയെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സർക്കാർ വകുപ്പുകളെ പോലെ തന്നെ ബിടിഇഎയും രാജ്യത്തെ പ്രാദേശിക സമ്പദ് രംഗത്തേയും ബഹ്റൈനിലെ സംരംഭകരേയും ചെറുകിട, ഇടത്തരം കമ്പനികളേയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. യോഗങ്ങളിലൂടെയും പ്രദർശനങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും എല്ലാ തരത്തിലുമുള്ള സംരംഭങ്ങൾക്ക് അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു. ഈ എക്സ്പോയുടെ രക്ഷാകർതൃത്വം ഏൽപ്പിച്ചതിന് സംഘാടകർക്കും സ്പോൺസർമാർക്കും പങ്കെടുക്കുന്നവർക്കും നന്ദി അറിയിക്കുന്നു. എക്സ്പോയ്ക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നതിനൊപ്പം രാജ്യത്തെ ബിസിനസ്സ് രംഗത്തിന് കരുത്ത് പകരാൻ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നു. കൂടാതെ, ബഹ്റൈൻ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരാൻ കഴിയുംവിധം വനിതാസംരംഭകരെ ശാക്തീകരിക്കാൻ സാധിക്കട്ടേയെന്നും തുലേഫാത് കൂട്ടിച്ചേർത്തു.

എക്സ്പോയുടെ രക്ഷാകർതൃത്വം വഹിക്കുന്നതിന് ഹിസ് എക്സലൻസി ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫയ്ക്കും സംഘാടകർക്കും സ്പോൺസർമാർക്കും പിന്തുണ നൽകുന്ന എല്ലാവർക്കും കൃതജ്ഞത അറിയിക്കുന്നതായി യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൻ ഡെവലപ്മെന്‍റ് ഓ‍ർഗനൈസേഷൻ (യുഎൻഐഡിഒ-ഐടിപിഒ ബഹ്റൈൻ), അറബ് സെന്‍റ്ർ ഫോർ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇൻവെസ്റ്റ്മെൻറ് എന്നിയുടെ മേധാവിയായ ഡോക്ടർ ഹാഷിം ഹുസെയ്ൻ പറഞ്ഞു.

ഇത് പ്രഥമ എക്സ്പോയാണെന്നും ഇതിലൂടെ പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപങ്ങൾക്ക് ഊർജ്ജം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസ്സുകളുടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനും ഫ്രാഞ്ചൈസി ഇടപാടിലൂടെ സാധിക്കും. കമ്പനികൾക്കും അവയുടെ ഫ്രാഞ്ചൈസികൾക്കും ഒരുപോലെ ആദായകരമായ ബിസിനസ്സ് രീതിയാണ് ഇത്. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവും നയപരവുമായ ഇടപാടുകൾക്ക് കരുത്ത് പകരാൻ ഫ്രാഞ്ചൈസി ബിസിനസ്സ് രീതിക്ക് സാധിച്ചിട്ടുണ്ട്.

 

ബഹ്റൈനിലെ യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൻ ഡെവലപ്മെന്‍റ് ഓ‍ർഗനൈസേഷൻ, ഇൻവെസ്റ്റ്മെൻറ് ആൻഡ് ടെക്നോളജി പ്രമോഷൻ ഓഫീസ്, അറബ് സെന്‍റ്ർ ഫോർ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇൻവെസ്റ്റ്മെൻറ് എന്നീ കാര്യാലയങ്ങൾ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വികസനത്തിനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഫ്രാഞ്ചൈസി ബിസിനസ്സിന് ഊന്നൽ നൽകാനും ശ്രദ്ധിക്കാറുണ്ട്. എൻറർപ്രൈസ് ഡെവലപ്മൻറ് ആൻഡ് ഇൻവെസ്റ്റ്മൻറ് പ്രമോഷൻ പ്രോഗ്രാമിൻറെ കഴിഞ്ഞ 20 വർഷമായുള്ള പ്രവർത്തനത്തിൽ നിന്നും ഇത് വ്യക്തമാണ്. ബഹ്റൈൻ മോഡൽ സംരംഭകത്വം എന്ന് പേരുകേട്ട ഈ രീതിയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വ്യവസായികളെയാണ് സഹായിക്കുന്നത്. ഇത് കൂടാതെ ഫ്രാഞ്ചൈസ് ചെയ്യുന്നതിൽ സാങ്കേതിക പരിശീലന പരിപാടികളും പ്രാദേശികമായ സ്റ്റാർട്ടപ്പുകൾക്ക് ഫ്രാഞ്ചൈസി ബിസിനസ്സിൽ അവബോധം നൽകുകയും ചെയ്യുന്നു. ഇതിലൂടെ രാജ്യത്തേയും മേഖലയിലേയും ഫ്രാഞ്ചൈസി രീതികളിലെ അറിവ് പകരുന്നതിനൊപ്പം പങ്കാളിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ ഫ്രാഞ്ചൈസി അസോസിയേഷൻ ഫോർ മിഡിൽ ഈസ്റ്റിൻറെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു.

ചെറു, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയോടെ മിഡിൽ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലേയും വാണിജ്യ പശ്ചാത്തലം സംരംഭകത്വത്തിൽ വളർച്ചയുടേയും പക്വതയുടേയും ലക്ഷണങ്ങൾ പ്രകടമാക്കാൻ തുടങ്ങി. അറിവും പരിചയവും സ്വായത്തമായതോടെ വളർച്ചയുടെ പടവുകൾ കയറിയ ചെറു, ഇടത്തരം സംരംഭകർ ഫ്രാഞ്ചൈസി രംഗത്തെ കുറിച്ച് ചിന്തിക്കുയും ആ രീതി അവലംബിക്കാൻ തുടങ്ങുകയും ചെയ്തു. കൂടുതൽ മേഖലകളിലേക്കുള്ള വളർച്ചയ്ക്ക് ഇത് ഉപകരിച്ചു.

വേണ്ടത്ര അവബോധമോ ആഴത്തിലുള്ള അറിവോ, ശരിയായ തയ്യാറെടുപ്പോ ഇല്ലാതെ മുന്നോട്ടുപോയാൽ ഫ്രാഞ്ചൈസി ബിസിനസ്സിൽ നിന്ന് വേണ്ട പ്രയോജനം ലഭിക്കാക്കാതെ വരും. കൂടാതെ ഇത്തരം സംരംഭകർക്ക് ബിസിനസ്സ് ലക്ഷ്യമിടുന്ന രാജ്യത്തെയോ സ്വന്തം നാട്ടിലെയോ ഫ്രാഞ്ചൈസി അസോസിയേഷനുകളുടെ ഇടപെടൽ പ്രയോജനപ്പെടുത്താൻ സാധിക്കാതെയും പോകുന്നു. അത്തരത്തിലുള്ള അവസ്ഥകൾ സാമ്പത്തിക വളർച്ചയുടെ സാധ്യതകളും അന്താരാഷ്ട്ര ഇടപാടുകളുടെ അവസരവും നഷ്ടപ്പെടുത്തുന്നു.

സമുഹത്തിലെ താഴേത്തട്ടിലുള്ളവരുടെ സാമ്പത്തിക വളർച്ചയ്ക്ക് വഴിവയ്ക്കുന്നതിനാൽ മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾ ദാരിദ്ര്യനിർമ്മാർജ്ജനത്തിന് കാരണമാകുന്നു എന്നത് മറ്റൊരു നേട്ടമാണ്. അവയിലൂടെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നതിനൊപ്പം സംരംഭകർക്കും തൊഴിലാളികൾക്കും വിതരണക്കാർക്കും വരുമാനവും ഉറപ്പാക്കുന്നു. അങ്ങനെ സാമ്പത്തികവും സാമൂഹികവുമായ സന്തുലിതാവസ്ഥയ്ക്കും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ കാരണമാവുന്നു. അത്തരത്തിലുള്ള സംരംഭങ്ങൾക്ക് വളർച്ച് ഉറപ്പ് നൽകുന്ന സ്വാഭാവിക മാർഗ്ഗമാണ് ഫ്രാഞ്ചൈസി ബിസിനസ്സ് രീതി.

മേൽപ്പറഞ്ഞ കാരണങ്ങളാണ് 2012ൽ ഫ്രാഞ്ചൈസി അസോസിയേഷൻ ഫോർ മിഡിൽ ഈസ്റ്റിൻറെ പിറവിക്ക് വഴിവച്ചത്. നേരിട്ടും സമാനമായ മറ്റ് സംഘടനകളുമായി സഹകരിച്ചും ഫ്രാഞ്ചൈസികളും സംരംഭകരും തമ്മിൽ കാര്യക്ഷമവും ശക്തവുമായ  സഹകരണം ഉറപ്പുവരുത്താനും സാധിക്കുന്നു.

ഒട്ടേറെ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി അസോസിയേഷനുകളുമായി ബന്ധമുള്ളതിനാൽ ഫ്രാഞ്ചൈസികളും കമ്പനികളും വഞ്ചിതരാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നതിനൊപ്പം ഫ്രാഞ്ചൈസി മേഖല ശക്തിപ്പെടുത്താനും സാധിക്കുന്നു. മേഖലയിൽ ഇത്തരം അസോസിയേഷനുകളുടെ കുറവ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് ഐബിഎഫ്ഇഎക്സിലൂടെ സാധിക്കും. വിവിധ മേഖലയിലുള്ളവരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ ഉടൻ ആരംഭിക്കും.

ഐബിഎഫ്ഇഎക്സ് 2019ൻറെ പ്രധാന പങ്കാളികളിൽ ഒരാളും മലേഷ്യൻ വേൾഡ് ചേംബർ ഓഫ് കോമേഴ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.പല്ലക്കൽ നാഗരാജും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഡോ.നാഗരാജ് ഫ്രാഞ്ചൈസി രംഗത്തെ കുറിച്ചുള്ള അറിവും കാഴ്ചപ്പാടും പങ്കുവച്ചു. മലേഷ്യൻ ബ്രാൻഡുകളെ ബഹ്റൈനിലൂടെ മിഡിൽ ഈസ്റ്റിൽ പരിചയപ്പെടുത്താനും മേഖലയിൽ ഫ്രാഞ്ചൈസി രംഗം വിപുലമാക്കാൻ ബന്ധപ്പെട്ടവരുമായി സഹകരിച്ച് പ്രവർത്തിക്കാനുമാണ് താൻ ഐബിഎഫ്ഇഎക്സ് 2019ൽ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഫ്രാഞ്ചൈസി രീതിയുടെ പ്രാധാന്യം വളരെ വലുതാണ് എന്നും അതിനാൽ ഐബിഎഫ്ഇഎക്സ് 2019 ൻറെ സഹപങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബഹ്റൈൻ എസ്.എം.ഇ (ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ) സൊസൈറ്റി ചെയർമാനായ ഡോ.ഹസ്സൻ അൽ ദായിരി പറഞ്ഞു. മേഖലിയിലെ ചില സംരംഭകർ തുടക്കത്തിൽ തന്നെ ഈ രീതി അവലംബിക്കുകയും അതിൽ വിജയം നേടുകയും ചെയ്തത് മാതൃകയാക്കാവുന്നതാണ്.

ബിസിനസ്സ് വളർച്ചയ്ക്ക് സഹായകമാവുന്ന ഇത്തരം മേളകളുടെ ഭാഗമാകാൻ എസ്എംഇ സൊസൈറ്റി അംഗങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സ് വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് ഫ്രാഞ്ചൈസി രീതി. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു പ്രസക്തമായ പരിപാടിക്ക് കളമൊരുക്കിയ സംഘാടകരെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫ്രാഞ്ചൈസി എന്ന ആശയം ബഹ്റൈനി സംരംഭകർക്കിടയിൽ പുതിയതല്ല എന്ന് ബഹ്റൈൻ ബിസിനസ്സ് വിമൻസ് സൊസൈറ്റി പ്രസിഡൻറ് അഹ്ലം ജനാഹി പറഞ്ഞു. വനിതാ സംരംഭകർക്കിടയിൽ ഫ്രാഞ്ചൈസി എന്ന ആശയം വളരെ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചെറുകിട, ഇടത്തരം ബിസിനസ്സുകൾ ഉൾപ്പെടെയുള്ളവയുടെ വളർച്ചയ്ക്കും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നവർ ചൂണ്ടിക്കാട്ടുന്നു.

ബഹ്റൈനി ഉത്പന്നങ്ങൾ ആഗോള വിപണിയിൽ എത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഫ്രാഞ്ചൈസി രീതിക്ക് ഗവൺമെൻറ് സഹായം ഉൾപ്പെടെ ലഭ്യമായതോടെ ഉത്പന്നങ്ങൾക്ക് ആഗോള വിപണി ലഭിക്കുന്നു. ഈ പരിപാടിയിലൂടെ ആഗോള ബ്രാൻഡുകൾ ബഹ്റൈനിൽ എത്തിക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല, ബഹ്റൈനി ഉത്പന്നങ്ങളെ അന്താരാഷ്ട്ര വിപണിക്ക് പരിചയപ്പെടുത്താനും സഹായിക്കുന്നുവെന്നും ജനാഹി പറഞ്ഞു.

എക്സ്പോയ്ക്ക് പിന്തുണ നൽകിയ എല്ലാവർക്കും പത്രസമ്മേളനത്തിൻറെ സമാപന വേളയിൽ സംഘാടകർ നന്ദി അറിയിച്ചു. മേളയുടെ രക്ഷാധികാരിയായ ഹിസ് എക്സലൻസി ഷെയ്ഖ് ഖാലെദ് ബിൻ ഹുമൂദ് അൽ ഖലീഫ, പങ്കാളികളായ തംകീൻ, യു.എൻ.ഐ.ഡി.ഒ, യു.എൻ.ഐ.ഡി.ഒ – ഐ.ടി.പി.ഒ, മിഡിൽ ഈസ്റ്റ് ആൻഡ് നോർത് ആഫ്രിക്ക ബിസിനസ്സ് ഡെവലപ്മെൻറ് സെൻറർ, ബി.സി.സി.ഐ, സന്നദ്ധ സംഘടനകൾ, സംഘാടകരുടെ പരിശ്രമങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രാദേശിക മാധ്യമങ്ങൾ, തുടങ്ങിയവയ്ക്ക് സംഘാടകർ കൃതജ്ഞത അറിയിച്ചു. കൂടാതെ, ഐ.ബി.എഫ്.ഇ.എക്സ് 2019 ൽ പങ്കെടുക്കാൻ എല്ലാ ബഹ്റൈനി സംരംഭകരേയും സംഘാടകർ സ്വാഗതം ചെയ്തു.

 

International News Desk, Bahrain

Mr.Sisel Panayil Soman, COO – Middle East

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us