ബാബരി ഭൂമി തര്‍ക്കക്കേസില്‍ മധ്യസ്ഥത സംബന്ധിച്ച വിശദവിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടുവെന്ന് മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍. തെളിവുകളും സുപ്രീംകോടതി മുന്നോട്ടുവെച്ച അഭിപ്രായങ്ങളുമാണ് ട്വിറ്ററിലൂടെ പുറത്തായത്. മധ്യസ്ഥതയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതായിരുന്നുവെന്നും ധവാന്‍ കോടതിയെ അറിയിച്ചു. ഹിന്ദു കക്ഷികളുടെ വാദത്തിന് മറുപടി പറയവെയാണ് ധവാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി ബാബരി-രാമക്ഷേത്ര വിവാദങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളെയും ബാധിക്കും. ഭാവിയില്‍ ഇതിെന്റ അടിസ്ഥാനത്തിലാകാം മറ്റു കേസുകളുടെ വിധികള്‍ കൂടി വരുന്നതെന്നും ധവാന്‍ വാദിച്ചു.
ഭൂമി തര്‍ക്കകേസില്‍ തുടര്‍ച്ചയായ 37ാമത് ദിവസത്തെ വാദമാണ് കോടതി ഇന്ന് കേട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നവംബറില്‍ വിരമിക്കുമെന്നതിനാല്‍ ഒക്ടോബര്‍ 18ന് അന്തിമ വാദം അവസാനിപ്പിക്കുമെന്ന് കോടതി ഉത്തരവിട്ടിരിന്നു. അത് ചിലപ്പോള്‍ ഒരു ദിവസം ഒരു ദിവസം നേരേത്തയാക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.