ന്യൂ ഡല്‍ഹി : ഉത്തര്‍ പ്രദേശിന്റെ പുതിയ ഗവര്‍ണറായി ആനന്ദീബെന്‍ പട്ടേലിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ റാം നായിക്കിന്റെ കാലാവധി ജൂലൈ 24നു അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഇതോടെ ബീഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ഡണിനെ മധ്യപ്രദേശിലേക്കും മാറ്റി.
മുന്‍ കേന്ദ്ര മന്ത്രിമാരായ ജഗദീപ് ധന്‍കാര്‍, രമേശ് ബായിസ് എന്നിവരെ യഥാക്രമം പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ ചുമതലയും നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് ഫാഗു ചൗഹാനു ബീഹാറിന്റെയും മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ ആര്‍ എന്‍ രവി നാഗാലാന്റിന്റെയും ഗവര്‍ണര്‍ ചുമതലയാണുള്ളത്.
WhatsApp us