തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രഫഷണല്‍ കേളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെ 12 ജില്ലകള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനം മുഴുവന്‍ മഴക്കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു.
കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
