ഗാന്ധിനഗര്‍: കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ ഉരുക്കുമനുഷ്യനെന്ന് പുകഴ്ത്തി റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി. അമിത് ഷാ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനും യഥാര്‍ത്ഥ കര്‍മ്മ യോഗിയുമാണെന്ന് ുകേഷ് അംബാനി പറഞ്ഞു. ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്ത്യ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്.വലിയ സ്വപ്നങ്ങള്‍ കാണാതിരിക്കരുതെന്നും, നിങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും പൂര്‍ത്തികരിക്കാനുള്ള വഴി ഇന്ത്യ ഒരുക്കിത്തരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നും മുംകേഷ് അംബാനി പറഞ്ഞു. അമിത്ഷാ കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു മുകേഷിന്റെ പ്രസംഗം.
‘അമിത് ഭായ് നിങ്ങളാണ് യഥാര്‍ത്ഥ കര്‍മ്മയോഗിയും ഇന്ത്യയുടെ ഉരുക്ക് മനുഷ്യനും. നിങ്ങളെപ്പോലൊരു നേതാവിനെ ലഭിച്ച ഗുജറാത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അനുഗ്രഹീതരാണ്. ഇന്ത്യ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനിടയിലുള്ള പ്രതിസന്ധികളില്‍ തളരരുത്’ മുകേഷ് അംബാനി പറഞ്ഞു.
‘2014വരെ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ലോകത്തെ തന്നെ വേഗത്തില്‍ വളരുന്ന സമ്ബദ്വ്യവസ്ഥയായി ഇന്ത്യ മാറി’ അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിലെ സിറ്റിംഗ് എംപി കൂടിയാണ് അമിത്ഷാ.
