ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. എക്‌മോ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. വിദഗ്ധ ഡോക്റ്റര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
ഓഗസ്റ്റ് 9ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വെള്ളിയാഴ്ച രാവിലെയോടെയാണ് വീണ്ടും ഗുരുതരമായത്.
