കോതമംഗലം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ എട്ടു ഷട്ടറുകള്‍ തുറന്നു. പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കിയിലെ മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകുകയും നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അണക്കെട്ടുകള്‍ തുറക്കാന്‍ തീരുമാനമായത്.ജൂണ്‍ ആദ്യ വാരം തുറന്നിട്ടിരുന്ന ഷട്ടറുകള്‍ മഴ ശക്തിപ്രാപിക്കുമെന്ന ധാരണയില്‍ ഒരാഴ്ച്ചയ്ക്കു ശേഷം അടച്ചിരുന്നു.
രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയാണുള്ളത്.രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ജലനിരപ്പ് ഉയരുമെന്ന ധാരണയിലാണ് 15 ഷട്ടറുകളില്‍ എട്ടെണ്ണം തുറന്നിരിക്കുന്നത്.
