ന്യൂഡൽഹി ; ജമ്മു കശ്മീരിനു പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണഘടനയുടെ 370- അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്ഥാൻ തിരികെ വിളിക്കുമെന്ന് സൂചന
പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . പാക് സ്ഥാനപതിയുടെ അഭാവത്തിൽ ആക്ടിംഗ് ഹൈക്കമ്മീഷണറെയാണ് തിരികെ വിളിക്കുന്നതെന്നാണ് റിപ്പോർട്ട് . ഇന്ത്യയിലെ നിയുക്ത സ്ഥാനപതി ഈ മാസം 16 ന് ചുമതലയേൽക്കുകയേള്ളൂ .
