തിരുവനന്തപുരം: മാദ്ധ്യമ പ്രവര്ത്തകന് വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റി. മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച് പരിശോധന നടത്തി.
കോടതി റിമാന്റ് ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിലെ ആഡംബരമുറിയില്‍ തുടരുന്ന സാഹചര്യത്തിലാണ് പൊലിസിന്റെ ഇടപെടല്‍. റിമാന്റ് തടവിലുള്ള ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിപ്പിക്കുന്നതിനെതിരെ ബഷീറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പത്രപ്രവര്‍ത്തകയൂണിയനും ശ്രീറാമിനെ പഞ്ച നക്ഷത്ര സൗകര്യമുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ക്ക് മ്യൂസിയം പൊലീസ് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
