കൊനാര്‍ക്ക്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്കി ഗിനിയയുടെ ആദരം.പശ്ചിമാഫ്രിക്കന്‍ രാഷ്ട്രത്തിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ഗിനിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് രാഷ്ട്രപതിക്ക് നല്‍കിയത്.
ഗിനിയന്‍ ജനതയോടുള്ള ബഹുമാനത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പരസ്പര സൗഹൃദത്തിനുമായി ഈ ബഹുമതി സമര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. .ഗിനിയയിലെ കോനാക്രിയില് ശനിയാഴ്ച ഐവറി കോസ്റ്റിലെ അംബാസിഡര്‍ സൈലസ് തങ്കല് ആതിഥേയത്വം വഹിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി റിസപ്ഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഈ അംഗീകാരം പ്രചോദനം നല്കട്ടെയെന്നും ഇത് പരസ്പര വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിത്യ ചിഹ്നമായിരിക്കട്ടെയെന്നും ഗിനിയന്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടേ പറഞ്ഞു.
ഇന്ത്യയുടെയും ഗിനിയയുടെയും സംയുക്തമായ വ്യാപാരത്തിലും നിക്ഷേപത്തിലും ധാരാളം അവസരങ്ങള്‍ നിലനില്ക്കുന്നുവെന്നു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.ആരോഗ്യ സംരക്ഷണം, എബോളയ്ക്കെതിരായ പോരാട്ടം, കൃഷി , എന്നിവയില്‍ ഗിനിയയുമായുള്ള ഇന്ത്യയുടെ സഹകരണം വികസനത്തിന് മുതല്‍കൂട്ടാണ്. ഗിനിയയില്‍ ഇന്ത്യന്‍ സമൂഹം എണ്ണത്തില്‍ കുറവാണെങ്കിലും ഊര്‍ജ്ജസ്വലവും രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക സംഭാവന നല്‍കുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശനിയാഴ്ച രാമനാഥ് കോവിന്ദും കോണ്ടോയും പ്രതിനിധി തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി വൈദ്യമേഖലയെയും ഊര്‍ജ്ജ പുനരുല്പ്പാദനത്തയും ഉള്‍പ്പടുത്തിയുള്ള ഇ-വിദ്യാഭാരത്,ഇ-ആരോഗ്യഭാരത് എന്നീ കരാറുകളില്‍ ഒപ്പു വെച്ചു.
