വിജയദശമി നാളില്‍ അറിവിന്‍റെ ആദ്യക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്താന്‍ വന്‍ തിരക്കാണ് കാണുന്നത്.
നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി കുട്ടികള്‍ അറിവിന്‍റെ ലോകത്തേക്ക് പിച്ചവയ്ക്കുകയാണ്.
വിജയദശമി നാളില്‍ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരിക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് പതിനായിരങ്ങളാണ് എത്തിയത്.
ക്ഷേത്രങ്ങള്‍ക്ക് പുറമേ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുന്നുണ്ട്.
ഭാഷാപിതാവിന്‍റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്ബില്‍ വിദ്യാരംഭം പുലര്‍ച്ചെ അഞ്ചു മണിയോടെ ആരംഭിച്ചു. എം. ടി. വാസുദേവന്‍ നായര്‍ അടക്കമുള്ള സാഹിത്യകാരന്‍മാരും പാരമ്ബര്യ എഴുത്താശാന്‍മാരുമാണ് കുരുന്നുകള്‍ക്ക് കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു നല്‍കുന്നത്. ഐരാണിമുട്ടം തുട്ടം തുഞ്ചന്‍ സ്മാരകത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധിയിടങ്ങളില്‍ സ്ഥാനാര്‍ഥികളും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍ കുമാര്‍ സരസ്വതി ക്ഷേത്രത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ വായനാശാലയിലും ബിജെപി സ്ഥാനാര്‍ഥി എസ്. സുരേഷ് ഇടപഴഞ്ഞിയിലെ ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുകയാണ്.
