ചെന്നൈ പോര്‍ട്ട് ട്രസ്റ്റില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ വരാഹ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷന് ചെയ്തു. വരാഹ കോസ്റ്റ്ഗാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും വഹിക്കാന്‍ ശേഷിയുള്ള വരാഹ, കോസ്റ്റ്ഗാര്‍ഡിന്റെ 98 മീറ്റര്‍ ഓഫ്ഷോര്‍ പട്രോളിംഗ് വെസല്‍ വിഭാഗത്തില്‍പ്പെട്ട ഏഴ് കപ്പലുകളില്‍ നാലാമത്തേതാണ്.
