ലീഡ്സ് : ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ പോരാട്ടം നാളെയാണ്. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം കാണാനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയും എത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിലെ ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ അവസാന മത്സരം കാണാന്‍ ലീഡ്സിലും അനുഷ്ക എത്തിയിരുന്നു.
ലീഡ്സിലെത്തിയ അനുഷ്ക ശര്‍മ്മയുമായി കോഹ്ലി ഭക്ഷമം കവിക്കാനായി മലയാളി ഹോട്ടലിലാണ് എത്തിയത്. കേരള രുചിക്കൂട്ട് വിളമ്ബുന്ന പ്രശസ്തമായ തറവാട് റസ്റ്റാറന്റിലേക്കായിരുന്നു താരദമ്ബതികള്‍ എത്തിയത് ലീഡ്‌സില്‍ മലയാളികള്‍ നടത്തുന്ന ഈ റസ്റ്ററന്റില്‍ തനത് കേരള വിഭവങ്ങളെല്ലാം ലഭ്യമാണ്. വൈകിട്ട് 7 മണിയോടുകൂടിയാണ് കോഹ്‌ലിയും അനുഷ്കയും റസ്റ്റാറന്റിലെത്തിയത്. അപ്രതീക്ഷിതമായി എത്തിയ ഇരുവരെയും കണ്ട് ഹോട്ടലിലുള്ളവരും ഹോട്ടല്‍ നടത്തുന്നവരും ആദ്യമൊന്നു ഞെട്ടി.
റസ്റ്റാറന്റിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോഹ്‌ലി ആദ്യം ആവശ്യപ്പെട്ടത്. ഇരുവരും ആദ്യം കഴിച്ചത്. അതിനുശേഷം താലി മീല്‍സും കേരളത്തിന്റെ തനത് വിഭവമായ അപ്പവും മുട്ടറോസ്റ്റും കഴിച്ചു. ഭക്ഷണ ശേഷം ഹോട്ടലിലെ ജീവനക്കാര്‍ക്കും മറ്റുളളവര്‍ക്കും ഒപ്പം ഫോട്ടോയെടുത്താണ് ഇരുവരും മടങ്ങിയത്.
കോഹ്‌ലിയും ഇന്ത്യന്‍ ടീമും ഇതിന് മുന്‍പും ഈ ഹോട്ടലില്‍ എത്തിയിട്ടുണ്ടെന്ന് ഹോട്ടലുടമ പാല സ്വദേശിയായ സിബി ജോസ് പറയുന്നു. 2014 ല്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോഴാണ് കോഹ്‌ലി ആദ്യമായി തറവാട് റസ്റ്ററന്റിലെത്തി ഭക്ഷണം കഴിച്ചത്. കഴിഞ്ഞ തവണ ചാമ്ബ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി എത്തിയപ്പോഴും കോഹ്‌ലി ഇവിടെ വന്നിരുന്നു. കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുത> പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.
