തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ വിവാദമായ കാര്‍ട്ടൂണ്‍ അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് ലളിതകലാ അക്കാദമി ഭരണസമിതി. തൃശ്ശൂരില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയോഗവും ജനറല്‍ കൗണ്‍സില്‍ യോഗവുമാണ് തീരുമാനമെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്രകഥാപാത്രമായ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്. ഇതിനെതിരെ കെ.സി.ബി.സി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം അറിയിച്ചതോടെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ഈ നിര്‍ദേശമാണ് ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ നിയമിച്ച അക്കാദമി ഭരണ സമിതി തള്ളിയത്. വിമര്‍ശന കലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ഥം തന്നെ നഷ്ടമാകുമെന്നായിരുന്നു കേരള കാര്‍ട്ടൂണ്‍ അക്കാദമി അന്ന് പ്രതികരിച്ചത്.
