ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെതിരായ കോണ്‍ഗ്രസ് ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസിന് വേണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. കോണ്ഗ്രസ് നേതാവ് പറേഷഭായ് ധനായിയാണ് ഹര്‍ജി നല്‍കിയത്.
വോട്ടെടുപ്പ് ഒരുമിച്ച് നടത്തത്തില്‍ അപാകതകള്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു
