നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരു കോണ്‍ഗ്രസുകാരനും അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെയാകെ ഒരു തടവറയാക്കി കോണ്‍ഗ്രസ് മാറ്റി.
ആ കളങ്കം ഒരിക്കലും മായ്ച്ചുകളയാനാകില്ല. ചവിട്ടിനില്ക്കുന്ന മണ്ണുമായുള്ള ബന്ധം പ്രതിപക്ഷത്തിന് നഷ്ടമായെന്നും മോഡി കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തി•േലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
