ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍. ദാദയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് സച്ചിന് ട്വീറ്റ് ചെയ്തു.
അണ്ടര്‍ 15 ടീമില്‍ ഒരുമിച്ച് കളിച്ച് തുടങ്ങിയതു മുതല്‍ ഇപ്പോള്‍ ലോകകപ്പില്‍ ഒരുമിച്ച് കമന്ററി പറയുന്നതു വരെ ഗാംഗുലിക്കൊപ്പമുള്ള നിമിഷങ്ങള്‍ അവിസ്മരണീയമാണെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
അണ്ടര്‍ 15 ടീമില്‍ കളിക്കുന്ന സമയത്ത് ഗാംഗുലിക്കൊപ്പം നില്ക്കുന്ന ചിത്രവും സച്ചിന് ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
