മധുരൈ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ച എഴുത്തുകാരനും തമിഴ്നാട് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സു വെങ്കടേശന്‍ മറ്റെല്ലാ തമിഴ്നാട് എംപിമാരെയും പോലെ തമിഴിലാണ് പാര്‍ലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഡിഎംകെ എംപിമാര്‍ സത്യപ്രതിജ്ഞയ്ക്കൊടുവില്‍ ‘തമിഴ് വാഴ്കെ, പെരുയാര്‍ വാഴ്കെ’ എന്ന മുദ്രാവാക്യം കൂടി ചേര്‍ത്തു. എന്നാല്‍, ഡിഎംകെ എംപിമാരില്‍ നിന്നും വ്യത്യസ്തമായി സു വെങ്കടേശന്‍ ‘തമിഴ് വാഴ്കെ, മാര്‍ക്സീയം വാഴ്കെ’ എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
സത്യപ്രതിജ്ഞയ്ക്കൊടുവില്‍ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തുന്ന ശൈലി നിരവധി പേര്‍ പിന്തുടര്‍ന്നു.
‘തമിള്‍നാട് മധുരൈ മക്കളവൈയിന്‍ ഉരുപ്പിണറാഹ തേര്‍ന്തെടുക്കപ്പെട്ട സു വെങ്കടേസന്‍ എനും നാന്‍ സട്ടപ്പൂര്‍വ്വമായി നിരുവപ്പെട്ടുള്ള ഇന്തിയ അരസമൈപ്പില്‍ ഉണ്‍മൈയാന നമ്ബിക്കൈയും പട്രുതലും കൊണ്ടിരുപ്പേന്‍ എന്‍ട്രും, ഇന്തിയ നാട്ടിന്‍ ഇരയാണ്‍മൈയെയും ഒട്രുമൈപട്ടൈയും നിലൈനിര്‍ത്തുവേന്‍ എന്‍ട്രും, നാന്‍ മേല്‍ക്കൊള്ളയിറുക്കും കടമയൈ നേര്‍മയുടന്‍ നിറൈവേട്രുവേന്‍ എന്‍ട്രും ഉളമാര ഉരുതി കുരുഹിറേന്‍; തമിഴ് വാഴ്കെ മാര്‍ക്സീയം വാഴ്കെ.’വൈങ്കിടേശന്റെ സത്യപ്രതിജ്‌ഞ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നുണ്ട്.
