ഡല്‍ഹി : ഷാങ്ഹായ് ഉച്ചകോടിക്കായി കിര്‍ഗിസ്ഥാനിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപരിധിക്ക് മേല്‍ പറക്കില്ല.മോദിയുടെ യാത്രക്ക് പാക്കിസ്ഥാന്‍ ഇളവ് നല്‍കിയത് തിരസ്കരിച്ചാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന എസ്‌സിഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പറക്കുന്നത് .
ബിഷ്കേകില്‍ നടക്കുന്ന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് യാത്രാനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് വിദേശകാര്യ മന്ത്രാലയം ഈ ഇളവ് വേണ്ടെന്ന് വെളിപ്പെടുത്തിയത് .
മോദിയുടെ വിമാനത്തിന്റെ യാത്രസമയം കുറയ്ക്കുന്നതിനു വേണ്ടിയാണ് പാക്ക് വ്യോമപാത വിദേശകാര്യ മന്ത്രാലയം മുന്‍പ് തിരഞ്ഞെടുത്തത്. അതെ സമയം പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വ്യോമസേനയുടെ വിവിഐപി വിമാനം ഒമാന്‍, ഇറാന്‍, പിന്നീട് മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലുടെ സഞ്ചരിച്ച് കിര്‍ഗിസ്ഥാനില്‍ എത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതെ സമയം , പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനുമായി ഉച്ചകോടിക്കിടെ ചര്‍ച്ചക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാട് .
WhatsApp us