റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്കയ്ക്ക് പിന്നാലെ സൗദിയും രംഗത്തെത്തി. ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. നേരത്തെ എണ്ണ ടാങ്കര്‍ ആക്രമണത്തില്‍ ഇറാനെ ആദ്യം കുറ്റപ്പെടുത്തിയത് അമേരിക്കന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപായിരുന്നു.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നാലെ യുഎസ് സേനാ വിന്യാസം നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഇതിനിടയിലാണ് സൗദി അറേബ്യയും ഇറാനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇത് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.തുടര്‍ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചു.
ഹൂതികള്‍ ആദ്യം സൗദി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തുകയും, തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഒമാന്‍ ഉള്‍ക്കടലിലെ എണ്ണക്കപ്പലുകള്‍ ആക്രമിക്കുകയുമായിരുന്നു. രാജ്യസുരക്ഷ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാനാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.
