ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ജിഎസ്‍ടി കുറയ്ക്കുന്നതിനു പുറമേ വായ്പാ പലിശയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍. ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയില്‍ 1.5 ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് നികുതി ഇളവു നല്‍കും. ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്‌ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍, ജിഎസ്‍ടി കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപ അനുവദിച്ചു. രാജ്യത്തെ ഇലക്‌ട്രിക് വാഹന നിര്‍മാണ ഹബ്ബാക്കി മാറ്റാനാണു സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി വാഹന ഘടകങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2030 ഓടെ രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങള്‍ 30 ശതമാനമായി ഉയര്‍ത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ചാര്‍ജിങ് സ്റ്റേഷനുകളും മറ്റ് അടിസ്ഥാന വികസനവും ഉടന്‍ നടപ്പാക്കും.
WhatsApp us