ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക ഏകദിന മല്‍സരത്തിനിടെ സ്റ്റേഡിയത്തിന് മുകളില്‍ ഇന്ത്യ വിരുദ്ധ ബാനര്‍ വന്ന സംഭവത്തില്‍ ഐ.സി.സിക്ക് പരാതിയുമായി ബി.സി.സി.ഐ. മൂന്ന് തവണയാണ് ബാനറുമായി സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനം പറന്നത്.
ജസ്റ്റിസ് ഫോര്‍ കശ്മീര്‍ എന്നെഴുതിയ ബാനറുമായാണ് സ്റ്റേഡിയത്തിന് മുകളില്‍ ആദ്യം വിമാനം എത്തിയത്. സംഭവം നടന്ന് അരമണിക്കൂറിന് ശേഷം കശ്മീരിലെ വംശഹത്യ ഇന്ത്യ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്ന ബാനറുമായി വീണ്ടും വിമാനം പറന്നു. ആള്‍ക്കൂട്ട കൊലകള്‍ അവസാനിപ്പക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവസാന ബാനര്‍.
കളിക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഐ.സി.സി ഉടന്‍ വിഷയത്തില്‍ ഇടപ്പെടണമെന്നുമാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടത്. നേരത്തെ പാകിസ്താന്-അഫ്ഗാനിസ്താന് മല്‍സരത്തിനിടെ ബലൂചിസ്താന്‍ നീതി ആവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്നിരുന്നു.
