രാജ്യത്തെ ചെറുകിട, ഇടത്തരം കർഷകർക്ക് പ്രതിവർഷം 6000 രൂപ സഹായം നേരിട്ട് എത്തിക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് ഗോരഘ്പൂരിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുക. രണ്ട് ഹെക്ടറിൽ താഴെ കൃഷിയിടമുള്ള കർഷകർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ആർഹരായ കർഷകർക്ക് 2000 രൂപയുടെ മൂന്ന് ഗഢുക്കളായാണ് അക്കൗണ്ടിൽ പണം എത്തുക. പദ്ധതിക്കായി 75,000 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.