മുംബൈ: ഒരു ദിവസത്തിനുള്ളില്‍ മുംബൈയില്‍ പെയ്‌തത് 40 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ. 1974നു ശേഷമുള്ള ഏറ്റവും വലിയ മഴയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 375.2 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. 2005 ജൂലൈ 26ല്‍ ആയിരുന്നു ഇതിന് മുന്‍പ് മുബൈയില്‍ മഹാപ്രളയം ഉണ്ടായത്. 1974 ജൂലൈ അഞ്ചിനായിരുന്നു ഏറ്റവും കൂടുതല്‍ മഴ പെയ്ത ദിവസം. അന്ന് ഒരുദിവസം
കൊണ്ട് മുംബൈയില്‍ പെയ്തത് 375.2 മില്ലിമീറ്റര്‍ മഴ ആയിരുന്നു.
അതേസമയം, മുംബൈയിലെ മാലഡില്‍ ഒരു കോമ്ബൗണ്ടിലെ മതില്‍ തകര്‍ന്നുവീണ് 18 പേരാണ് മരിച്ചത്. അമ്ബതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
