കഴിഞ്ഞ ദിവസമാണ് റാഞ്ചിയില്‍ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നത്. ഇയാളെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ യുവാവിനെക്കൊണ്ട് ജയ്ശ്രീറാം എന്ന് വിളിപ്പിക്കുന്നതും കാണാമായിരുന്നു. ഇതിന് പിന്നാലെ ഒരു അന്ധനായ മുസ്ലീം വൃദ്ധനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
ഈ വീഡിയോ സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് തെന്നിന്ത്യയിലെ പ്രശസ്ത കൊറിയോഗ്രാഫറും നടിയുമായ ഗായത്രി രഘുറാം രംഗത്ത് എത്തിയത്.
‘താന്‍ ഒരിക്കലും ഇത്തരത്തിലുള്ള വീഡിയോകളെ പ്രോത്സാഹിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യാറില്ല. ഇവ അസ്വസ്ഥത സൃഷ്ടിക്കുന്നവയാണ്. ക്യാമറക്ക് പിന്നില്‍ നിന്ന് ജയ് ശ്രീറാം എന്ന് വിളിക്കുന്നവര്‍ ആരാണെന്നത് നമുക്ക് അറിയില്ല, സത്യം എന്താണെന്ന് ആര്‍ക്കും അറിയില്ല. ദയവ് ചെയ്ത് ഇത്തരത്തില്‍ വെറുപ്പ് പ്രചരിപ്പിക്കരുത്’ എന്നാണ് ഗായത്രി ട്വീറ്റ് ചെയ്തത്.
അതേസമയം ഗായത്രിയുടെ ഈ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സത്യം എന്താണെന്നത് അറിയാത്തത് ഗായത്രിക്ക് മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇതൊക്കെ വ്യക്തമായി മനസിലാവുന്നുണ്ടെന്നും ചിലര്‍ പറഞ്ഞു.
