അബൂദബി: ഫോണിലൂടെ വ്യാജ വാഗ്ദാനങ്ങള്‍ നല്കി വന്‍ തുക തട്ടിപ്പ് നടത്തിയ കേസില്‍ ആറ് മാസത്തിനുള്ളില്‍ 80 പേരെ അറസ്റ്റ് ചെയ്തതായി അബൂദബി പൊലീസ് അറിയിച്ചു.ബാങ്കുകളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ബാങ്ക് അക്കൗണ്ട് നമ്ബറുകളും പിന് നമ്ബറുകളും കൈക്കലാക്കിയാണ് പ്രതികളില്‍ ഒരു വിഭാഗം തട്ടിപ്പ് നടത്തിയിരുന്നത്.മറ്റൊരു വിഭാഗം വലിയ കമ്ബനികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് കമ്ബനിയുടെ സമ്മാനം നേടിയിട്ടുണ്ടെന്ന് ഇരകളോട് കള്ളം പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ഇവര്‍ കവര്‍ന്ന പണം ഇരകള്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ സാധിച്ചതായും പൊലീസ് അബൂദബി അറിയിച്ചു.
ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ടെലിേഫാണ്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ അന്യരുമായി പങ്കുവെക്കരുതെന്നും സംശയകരമായ സന്ദേശങ്ങളെ അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു.
