ദില്ലി: പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത പ്രഗ്യാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്‌സഭയില്‍ ബഹളം. സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ യഥാര്‍ത്ഥ പേര് മാത്രമേ ഉപയോഗിക്കാവൂ എന്ന് പറഞ്ഞാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വച്ചത്.
പ്രഗ്യ സിങ് തെരഞ്ഞെടുപ്പ് രേഖയില്‍ പറഞ്ഞ പേര് ഇതല്ലെന്നും ആ പേരില്‍ മാത്രമെ സത്യപ്രതിജ്ഞ അനുവദിക്കാനാകൂ എന്നും പറഞ്ഞാണ് കേരള എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ബഹളം വച്ചത്.
എന്നാലിത് തന്റെ യഥാര്‍ത്ഥ പേരാണെന്നായിരുന്നു പ്രഗ്യാ സിങിന്റെ വാദം. ഗുരുവിന്റെ പേര് പറഞ്ഞല്ല മറിച്ച് അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്‌സഭാ ഉദ്യോഗസ്ഥര്‍ പ്രഗ്യാ സിങിനോട് പറഞ്ഞു. ലോക്‌സഭയില്‍ ബഹളം കനത്തതോടെ പ്രൊടെം സ്പീക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.
ഒടുവില്‍ മൂന്നാം തവണയാണ് പ്രഗ്യാ സിങ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്.
