അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍നിന്നും 2,700 കോടിയുടെ മയക്കുമരുന്നു പിടികൂടി. 532 കിലോ ഹെറോയിനും 52 കിലോ മറ്റു ലഹരി പാദര്ഥങ്ങളുമാണ് പിടികൂടിയത്.
ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍നിന്നാണ് മയക്കുമരുന്നു പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നു അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. സംഭവത്തെ തുടര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അമൃത്സറിന്റെ പല ഭാഗങ്ങളിലും പരിശോധന നടത്തി.
