ആലപ്പുഴ: മഴ കനത്തതോടെ കുട്ടനാട്ടില്‍ വെള്ളം കയറി. ഇതോടെ നിരവധി വീടുകളും കൃഷി ഭൂമികളും വെള്ളം കയറിയ അവസ്ഥയിലാണ്. ആലപ്പുഴയില്‍ മാത്രം ഇരുപതിനായിരത്തോളം പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
നിലവില്‍ ആയിരത്തിലധികം വീടുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ അന്‍പതോളം കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ കുട്ടനാട്ടില്‍ മാത്രം 20 കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. നെല്‍കൃഷിയാണ് കൂടുതലായും വെള്ളം കയറി നശിച്ചത്.
മഴ വീണ്ടും കനത്തതോടെ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ തുടര്‍ച്ചയായ നാലാം ദിവസവും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ലോറികളുള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്കു പോലും കടന്നുപോകാനാകാത്ത നിലയില്‍ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
