ഹേഗ്: ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി പാകിസ്ഥാന് ജയിലില്‍ കഴിയുന്ന കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും.
ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി 2017 ഏപ്രില്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്നു വിധി വരുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാകും വിധി പറയുക.
2016 മാര്‍ച്ച് മൂന്നിനാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കൂല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന് അറിയിക്കുന്നത്. എന്നാല്‍ ജാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ട് പോയതാണെന്നു ഇന്ത്യ പ്രതികരിച്ചു. വധശിക്ഷ വിധിയ്ക്ക് എതിരെ ഇന്ത്യ മെയ് മാസത്തില്‍ വിയന്ന കരാറിന്റെ ലംഘനമാണെന്ന വാദവുമായി അന്താരാഷ്ട്രകോടതിയെ സമീപിക്കുകയായിരുന്നു.
