ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തോടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു വര്‍ഷത്തിനിടയില്‍ നഷ്ടമായത് ശക്തരും ശ്രദ്ധേയരുമായ നിരവധി നേതാക്കളെ.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഭരണാധികാരികളെ ബിജെപിക്ക് നഷ്ടമായി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16നാണ് പാര്‍ട്ടിയുടെ ഏറ്റവും ബഹുമാന്യനായ നേതാക്കളിലൊരാളായ അടല്‍ ബിഹാരി വാജ്പേയി വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് (93) അന്തരിച്ചത്. മുന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ നവംബറിലും (59) അന്തരിച്ചു.
2019 മാര്‍ച്ചില്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തോടെ പാര്‍ട്ടിക്ക് വലിയ ശൂന്യതകള്‍ അനുഭവപ്പെട്ടു തുടങ്ങിരുന്നു. റഫേല്‍ ഇടപാടും സര്‍ജിക്കല്‍ സ്റ്റ്രൈക്കുമുള്‍പ്പടെയുള്ള നിരവധി നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ കാലയളവിലായിരുന്നു ഭാരതം കൈവരിച്ചത്. ബിജെപിയില്‍ ഒരു ശൂന്യത അവശേഷിപ്പിച്ചാണ് സുഷമ സ്വരാജും, അരുണ്‍ ജെയ്റ്റ്ലിയും അന്തരിച്ചത്. 18 ദിവസത്തിനിടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് നഷ്ടമായത് രണ്ട് ജനസ്വാധീനമുള്ള നേതാക്കളെ.
ഒന്നിനുപുറകെ ഒന്നായി രണ്ടാം മോദി സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനങ്ങള്‍ നടപ്പാക്കുമ്ബോഴും വിടവാങ്ങിയ നേതാക്കളുടെ നഷ്ടം പാര്‍ട്ടിയില്‍ കനത്ത ശൂന്യതയാണ് ശ്രഷ്ടിക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മുഖ്യഘടകമായിരുന്ന നേതാക്കളാണ് ഈ ഒരു കാലയളവില്‍ ഓര്‍മയായത്.
