കുവൈറ്റ് : ഭര്‍ത്താവിനൊപ്പം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുഎഇ യുവതിയെ രാജ്യത്തേയ്ക്ക് അടക്കാന്‍ അനുവദിക്കാതെ യുഎഇയിലേക്ക് തിരിച്ചയച്ചു . സുരക്ഷാ കാരണങ്ങളാലാണ് യുവതിയെയും ഭര്‍ത്താവിനെയും തിരിച്ചയച്ചതെന്നാണ് വിശദീകരണം. അവധി ദിനങ്ങള്‍ ചിലവഴിക്കാനായാണ് യുവതി കുവൈറ്റിലെത്തിയത്.
എന്നാല്‍ പാസ്‌പോര്‍ട്ട് പരിശോധനയ്ക്കിടെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇവരെ കുവൈറ്റിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതിയില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു .
യുവതിയുടെ ഭര്‍ത്താവിന് കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഭാര്യ കൂടെയില്ലാതെ കുവൈറ്റിലേക്കില്ലെന്ന് ഭര്‍ത്താവ് തീരുമാനമെടുക്കുകയായിരുന്നു .
കുവൈറ്റിലോ യുഎഇയിലോ തന്റെ ഭാര്യയ്‌ക്കെതിരെ നിയമനടപടികള്‍ ഒന്നും തന്നെ നിലവിലില്ലെന്നും യുവാവ് വെളിപ്പെടുത്തി. വന്ന വിമാനത്തില്‍ തന്നെ ഇരുവരും തിരികെ പോയി.
