പീഡനക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഹര്‍ജി ജോധ്പുര്‍ ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ആശാറാം ബാപ്പു നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
കേസിനാസ്പദമായ സംഭവം നടക്കുന്ന സമയം ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും അതിനാല്‍ തന്നെ ആശാറാം ബാപ്പു പോസ്കോ നിയമപ്രകാരം കുറ്റവാളി ആവില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ ഷിരിഷ് ഗുപ്തയും പ്രദീപ് ചൗധരിയും വാദിച്ചെങ്കിലും കോടതിഇത് മുഖവിലക്കെടുത്തില്ല അംഗീകരിച്ചില്ല.
കുറ്റകൃതം നടക്കുന്പോള് പെണ്‍കുട്ടിക്ക് 18 വയസ് ഇല്ലായിരുന്നുവെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ സന്ദീപ് മേഹ്ത, വിനീത് കുമാര്‍ മാത്തൂര്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു.
