ദില്ലി: രാജ്യത്ത് 1500 ഐഎഎസ് ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പറഞ്ഞു. ആകെ ആവശ്യമായ 6699 ഓഫീസര്‍മാരാണ് വേണ്ടതെങ്കിലും ഇപ്പോള്‍ 5205 പേരേ ഉള്ളൂവെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു.
ഈ കുറവ് നികത്താനാണ് ഐഎഎസിലേക്കുള്ള വാര്‍ഷിക റിക്രൂട്ട്‌മെന്റ് സംഖ്യ 1998 ല്‍ 55 ആയിരുന്നത് 2013 ല്‍ 180 ആക്കിയതെന്നും മന്ത്രാലയം പറഞ്ഞു.
പ്രമോഷന്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് പദവി നല്‍കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നതിന് നടപടികള്‍ സ്വീകരിച്ചതായും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
