ന്യൂഡല്‍ഹി: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ഉന്നാവോ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിക്ക് വാഹനാപകടം സംഭവിച്ചതിന്റെ വിശദാശംങ്ങള്‍ സിബിഐ കോടതിയെ അറിയിക്കും.
ഈ മാസം ഒന്നിന് ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിന്നു. അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും.
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ ആരോഗ്യ പുരോഗതിയും കോടതി അന്വേഷിക്കും.
കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെയുള്ള പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിച്ചിരുന്നു.
പെണ്‍കുട്ടി സെന്‍ഗാറിന്റെ വീട്ടിലെത്തിയ സമയത്ത് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഗേറ്റില്‍ നിന്നും ശശി സിംഗാണ് പെണ്‍കുട്ടിയെ വീടിനുള്ളിലേയ്ക്ക് കൂട്ടികൊണ്ട് പോയത്.
അതിന് ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
