ആധാറുമായി സമൂഹ മാധ്യമങ്ങളെ ബന്ധിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിവിധ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്നു കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് കൊണ്ടു വരേണ്ടതില്ലെന്നും ഹര്‍ജിക്കാര്‍ക്ക് മറ്റു കോടതികളെ സമീപക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ആവശ്യക്കാരനു ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യത്തില്‍ പുതിയ ഹര്‍ജി നല്‍കിയത്.
