കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി തുറക്കും. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണി മുതലാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാലാണ് ഷട്ടര്‍ തുറന്നുവിടുന്നത്.
ഇതോടെ നീരൊഴുക്ക് സെക്കന്‍ഡില്‍ 34 ക്യൂബിക് മീറ്റര്‍ എന്നതില്‍ നിന്നും 42.5 ക്യുബിക് മീറ്റര്‍ ആയി വര്‍ദ്ധിക്കും. ഇതുമൂലം കരമാന്‍ തോട്ടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര് മുതല്‍ 15 സെന്റീമീറ്റര്‍ വരെ കൂടാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു.
