കൊച്ചി : മഴ കുറഞ്ഞതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് 12 മണിക്ക് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക 3 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു. നേരത്തെ അറിയിപ്പുണ്ടായത്. എന്നാല്‍ മഴ കുറഞ്ഞതിനാല്‍ റെണ്‍വെയില്‍ വെള്ളം ഇറങ്ങിയിരുന്നു.അതിനാല്‍ നേരത്തെ തുറക്കാന്‍ തീരുമാനമായി.
വെള്ളം നീക്കാനും ,റണ്‍വേ അടക്കം വൃത്തിയാക്കാനുമുള്ള സമയം കണക്കിലെടുത്താണ് വിമാനത്താവളം തുറക്കുന്നത് നീട്ടിവച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ നേരത്തെ തുറക്കാന്‍ തീരുമാനിച്ചെതെന്ന് അധികൃതര്‍ പറയുന്നു.ശക്തമായമഴയെ തുടര്‍ന്ന് എട്ടാം തിയ്യതിയാണ് വിമാനത്താവളം അടച്ചത്.
നെടുമ്പാശ്ശേരിയില്‍ നിന്നുളള എയര്‍ ഇന്ത്യയുടെ 12 സര്‍വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10, 11 തിയതികളില്‍ ഇവിടെ നിന്നുള്ള 12 വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാകും സര്‍വീസ് നടത്തുക.
