സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്ളാറ്റുകളിലൊന്നായ ആല്‍ഫ വെഞ്ച്വേഴ്സ് ഉടമ പോള്‍ രാജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മരടിലെ ഫ്ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പോള്‍ രാജിനോട് നേരത്തെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
മരടില്‍ തീര പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ബില്‍ഡര്‍മാരില്‍നിന്ന് നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു.
