ശ്രീഹരിക്കേട്ട: ചന്ദ്രയാന്‍ 2 ന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ ഭ്രമണ പഥം വിജയകരമായി ഉയര്‍ത്തി. ഐഎസ്ആര്‍ഒ ട്വീറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രന് ചുറ്റുമുള്ള ഭ്രമണ പഥത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഇനി ചന്ദ്രയാന്‍ 2 . ഈ മാസം പതിനാലിനാണ് ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിടുക. 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും.
മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ 2 ല്‍ ഉള്ളത്. ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന് പേരിട്ടിരിക്കുന്ന റോവര്‍ എന്നിവയാണ് ഇത്. ഓര്‍ബിറ്ററിന്റെ സഹായത്തോടെയാണ് ബഹിരാകാശ വാഹനം ചന്ദ്രനിലെത്തുന്നത്. സോഫ്റ്റ് ലാന്‍ഡിംഗിന് ലാന്‍ഡര്‍ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവര്‍. 27 കിലോഗ്രാമാണ് ആറ് ചക്രങ്ങളുള്ള റോവറിന്റെ ഭാരം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സപെയ്സ് സെന്ററില്‍ നിന്നും ജൂലൈ 22ന് ഉച്ചയ്ക്ക് 2:43നാണ് ചന്ദ്രയാന്‍ 2 പേടകവുമായി ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3എം1 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
