മുംബൈ: പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്ബതികളെ കാണാതായി. മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആദിത്യ അമ്രേ (30), സരിക അമ്രേ(28) എന്നീ ദമ്ബതികളെയാണ് കാണാതായത്. ഇന്ന് രാവിലെ 7.30 ന് പന്‍വേല്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഉമ്രോലി ഗ്രാമത്തിലാണ് സംഭവം.
ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ നദി കര കവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയിരുന്നു. പാലത്തിന് കൈവരികളും ഇല്ല. ഇത് അപകടത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. പാലത്തിലൂടെ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നദി കുത്തിയൊഴുകുകയും ഇരുവരും ഒഴുകി പോകുകയുമായിരുന്നു. ദമ്ബതികളെ കാണാതായതോടെ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
