ദില്ലി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ദുരൂഹമായ ചില സൂചനകള്‍ സൈന്യത്തിന് ലഭിച്ചു. ഗുജറാത്ത്് തീരത്തോട് ചേര്‍ന്ന സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി. രാജ്യത്തിന്റെ ദക്ഷിണമേഖലയില്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇതേ തുടര്‍ന്ന് കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ
