പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നുവെന്ന് നാവികസേനാ മേധാവി. കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിംഗ് വെളിപ്പെടുത്തി.
ഭീകരര്‍ ഇത്തരം ആക്രമണത്തിന് പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍ കടല്‍വഴിയുള്ള എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നും അഡ്മിറല്‍ കരംബിര്‍ സിംഗ് വ്യക്തമാക്കി. പുണെയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഇന്നും നാളെയുമായി കേരളം മുഴുവനും വലിയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കും. അയ്യപ്പ കര്‍മ്മസമിതിയും അയ്യപ്പ ഭക്തരും നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങള്‍ക്കും ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും, ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെക്കൊണ്ട് കണക്കു പറയിക്കുമെന്നും എംടി രമേശ് പറഞ്ഞു.
