ജമ്മു കശ്മീരില്‍ ഷോപ്പിയാനില്‍ ട്രക്ക് ഡ്രൈവറെ ഭീകരര്‍ കൊലപ്പെടുത്തി. ട്രക്കില്‍ ആപ്പിളുമായി പോയ ഷരീഫ് ഖാനെയാണ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. പാക്കിസ്ഥാന് പൗരന് അടക്കം രണ്ടു ഭീകരരാണ് ട്രക്ക് ഡ്രൈവര്‍ ഷരീഫ് ഖാനെ വെടിവച്ചു കൊന്നത്. ഒരു തോട്ടം ഉടമയെ ഭീകരര്‍ മര്‍ദിച്ചു. ഷിര്‍മല്‍ ഗ്രാമത്തിലായിരുന്നു ആക്രമണമുണ്ടായത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറോടൊപ്പമുണ്ടായിരുന്ന തോട്ടം ഉടമ ഓടി രക്ഷപ്പെടുകയായിരുന്നു. ഭീകരര്‍ പാകിസ്ഥാനി സ്വദേശികളാണെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ സുരക്ഷ ശക്തമാക്കി. ദേശീയപാതയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ലക്ഷ്യം വെച്ച് സ്‌ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്.
