പശ്ചിമബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയിലെ റാംപൂരില്‍ നടന്ന സംഘര്‍ഷത്തില്‍ 10 ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിയുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭീഷണിയുമായി രംഗത്ത് വന്നിരുന്നു, ഇതിനെതിരെയുളള മറുപടി എന്ന നിലയിലാണ് ബിജെപിക്ക് അനുകൂലമായ പ്രദേശത്ത് പ്രകടനം നടത്തിയത്. ഈ പ്രകടനത്തെ പോലീസിനി ഉപയോഗിച്ച് തൃണമൂല്‍ അടിച്ചര്‍മത്തുകയായിരുന്നുവെന്ന് ബിജെപി ജില്ലാ സെക്രട്ടറി സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു.
ബിജെപി പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നും ആരോപണം നിഷേധിക്കുകയാണെന്നും തൃണമൂല്‍ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ അഹമ്മദ് വ്യക്തമാക്കി.
